വിദ്യാനഗർ: മോട്ടോർ വാഹനവകുപ്പ് റിട്ട. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ വിദ്യാനഗർ 'ശ്രീസദ്മ'യിൽ പി.വി. കുഞ്ഞമ്പു നായർ (72) നിര്യാതനായി. കാസർകോട് പീപ്പിൾസ് ഫോറം പ്രസിഡന്റ്, ജില്ലാ റോഡ് സുരക്ഷാസമിതി വിദഗ്ദാംഗം, കാസർകോട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ്, ദേശീയ ഹരിത സേന ജില്ലാ കോ-ഓർഡിനേറ്റർ, ബാലശാസ്ത്ര കോൺഗ്രസ് ജില്ലാ കോ-ഓർഡിനേറ്റർ, സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാസർകോട് ടൗൺ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, വിദ്യാനഗർ ശ്രീകൃഷ്ണ ഭജന മന്ദിരം വൈസ് പ്രസിഡന്റ്, കാസർകോട് ചിന്മയ മിഷൻ നിർവ്വാഹക സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ. സുശീല (ബളാൽ). മക്കൾ: സിമി കെ. നായർ, കെ. സുജിത്ത് കുമാർ (ഇരുവരും എൻജിനീയർ, ഗൾഫ്). മരുമക്കൾ: എൻ. അജിത്ത് (അതിയാമ്പൂര്, കാഞ്ഞങ്ങാട്), പി. ലാവണ്യ (ബേത്തൂർപാറ). സഹോദരങ്ങൾ: പി.വി. ബാലകൃഷ്ണൻ (റിട്ട. മൃഗസംഗക്ഷണ വകുപ്പ്) പരേതനായ പി.വി. രാഘവൻ നായർ (പെരിയ). സഞ്ചയനം ശനിയാഴ്ച.