പരീക്ഷാവിജ്ഞാപനം
ബി.കോം. അഡിഷണൽ കോ-ഓപറേഷൻ (റഗുലർ/സപ്ലിമെന്ററി 2011 അഡ്മിഷൻ മുതൽ) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഫെബ്രുവരി 11 വരെ പിഴയില്ലാതെയും 14 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം. എഡ്. (നവംബർ 2019) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 1ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം.
ഫൈനൽ ഇയർ പാർട്ട് ബി.ഡി.എസ്. സപ്ലിമെന്ററി (ജൂൺ 2018) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 31 ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷ
ഏഴാം സെമസ്റ്റർ ബി. ടെക്. ഡിഗ്രി (സപ്ലിമെന്റ്രറി 2007 അഡ്മിഷൻ മുതൽ) നവംബർ 2018 പ്രായോഗിക പരീക്ഷ 23 മുതൽ 31വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ വെബ് സൈറ്റിൽ.