ചെറുവത്തൂർ: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെറുവത്തൂരിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. സി കൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി അദ്ധ്യക്ഷത വഹിച്ചു. പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കെ പ്രദീപൻ വിതരണം ചെയ്തു. ലൈഫ് മിഷൻ പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളിലായി 501 വീടുകളുടെ നിർമാണമാണ് പൂർത്തീകരിച്ചത്. സിവിൽ സപ്ലൈസ്, കൃഷി, സാമൂഹിക നീതി, കുടുംബശ്രീ, ഐടി, ഫിഷറീസ്, മഹാത്മാഗാന്ധി തൊഴിലുറപ്പ്, വ്യവസായം, പട്ടികജാതി പട്ടിക വർഗം, ക്ഷീരവികസനം, ആരോഗ്യം, റവന്യൂ, വനിത ശിശുക്ഷേമം, ഗ്രാമവികസനം, ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പുകളുടെയും ലീഡ് ബാങ്ക്, ശുചിത്വ മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെയും സ്റ്റാളുകളും വിവിധ സേവനങ്ങളും ഒരുക്കി. ആർ സജീവൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, കെ വി ബിന്ദു, വി വി സുനിത, സി രവി, കെ സത്യഭാമ, ബെവിൻ ജോൺ, എ ലക്ഷ്മി, എം വത്സൻ, കെ സുധാകരൻ, എ അമ്പൂഞ്ഞി, എ കെ ചന്ദ്രൻ, എൻ പി ദാമോദരൻ, പി പി അടിയോടി എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണൻ സ്വാഗതവും എ. കൃഷ്ണരാജ് നന്ദിയും പറഞ്ഞു. .