ചെറുവത്തൂർ: കെ.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂരിൽ ഫാസിസത്തിനെതിരെ മതനിരപേക്ഷ കൂട്ടായ്മ സംഘടിപ്പിച്ചു. സി.കെ.പി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എ.ആർ വിജയകുമാർ അധ്യക്ഷനായി. അഡ്വ. ഹരീഷ് വാസുദേവ് വിഷയം അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡന്റ് സി.എം. വിനയചന്ദ്രൻ, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രാഘവൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. ശാന്തകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം മീനാകുമാരി, കെ. ഹരിദാസ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ദിലീപ്കുമാർ സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി പി.വി ഭാസ്‌കരൻ നന്ദിയും പറഞ്ഞു. തുടർന്ന് ഇത് നമ്മുടെ രാജ്യം നാടകവും അരങ്ങേറി.