kannur-uni
kannur uni

ഓപ്പൺ ഡിഫൻസ്

ഫിസിക്കൽ എഡ്യുക്കേഷനിൽ ഗവേഷണം നടത്തുന്ന ജനോ സെബാസ്റ്റ്യൻ എന്ന ഗവേഷണ വിദ്യാർത്ഥിനി പി.എച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 28 ന് രാവിലെ 9.30ന് മാങ്ങാട്ടുപറമ്പിലെ സ്‌കൂൾ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസ് വിഭാഗത്തിൽ നടത്തും. പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് മുതൽ ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസ് വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാണ്.

സ്‌പോർട്‌സ് മീറ്റുകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുളള പ്രത്യേക പരീക്ഷ

സർവകലാശാലയെ പ്രതിനിധാനം ചെയ്ത് സ്‌പോർട്‌സ് മീറ്റുകളിൽ പങ്കെടുത്ത ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുളള പ്രത്യേക പരീക്ഷ വിജ്ഞാപനം ചെയ്തു. റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിരുന്ന, സർവകലാശാല ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ മുൻകൂർ അനുമതി നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷകൾ സാക്ഷ്യപ്പെടുത്തി 29 നകം ഡയറക്ടർ ഒഫ് ഫിസിക്കൽ എജ്യൂക്കേഷന് കോളേജ് അധികൃതർ/സർവകലാശാല പഠനവകുപ്പ് മേധാവികൾ സമർപ്പക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം. എഡ്. (നവംബർ 2019) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രു. 3 ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം.

എം. എസ് സി. മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി (സെപ്റ്റംബർ 2018) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രു. 1ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.