തലശ്ശേരി :കനിവ് പാലിയേറ്റീവ് ആൻഡ് റീഹാബിലിറ്റേഷൻ ഫോറം കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ഏർളി കാൻസർ ഡിറ്റക്ക്ഷൻ ക്യാമ്പ് കെ.എൻ.എം. ജില്ലാ പ്രസിഡന്റ് പി.കെ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.കനിവ് പ്രസിഡന്റ് പി.ഒ. മുഹമ്മദ് മുനീർ അദ്ധ്യക്ഷത വഹിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റി വൈസ് പ്രസിഡന്റ് മേജർ പി. ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.
മുനിസിപ്പൽ കൗൺസിലർമാരായ സീനത്ത് അബ്ദുൾ സലാം, സൗജത്ത് തുടങ്ങിയവർ സംസാരിച്ചു.
സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ പരിശോധനയ്ക്ക് നേതൃത്വം നൽകി.