കണ്ണൂർ: പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പാരലൽ കോളേജ് കലോത്സവത്തിന്റെ ഭാഗമായുള്ള ചിത്രസാഹിത്യോത്സവ് ഏച്ചൂർ നളന്ദ കോളേജിൽ തുടങ്ങി. കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയരക്ടർ ഡോ: എ.എൻ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് കെ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് എം.കെ. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് യു.നാരായണൻ, ജില്ലാ സെക്രട്ടറി ടി.വി.രവീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ്് രാജേഷ് പാലങ്ങാട്ട്, നളന്ദ കോളേജ് പ്രിൻസിപ്പൽ പി.ലക്ഷ്മണൻ, വി.എൽ.പ്രേംചന്ദ് എന്നിവർ പ്രസംഗിച്ചു.
കവിത രചന മലയാളം, ഇംഗീഷ്, കഥാരചന മലയാളം, ഇംഗ്ലീഷ്, ഉപന്യാസം മലയാളം, ഇംഗ്ലീഷ് എന്നീ മത്സരങ്ങളാണ് നടന്നത്. ചിത്രരചന പെൻസിൽ, ജലച്ചായം, ഓയിൽ പെയിന്റിംഗ്, കാർട്ടൂൺ , കൊളാഷ്, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ ഇന്ന് നടക്കും.


പാരലൽ കോളേജ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പാരലൽ കോളേജ് ജില്ലാ കലോത്സവത്തിന്റെ ഭാഗമായുള്ള ചിത്രസാഹിത്യോത്സവ് ഏച്ചൂർ നളന്ദ കോളേജിൽ കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയരക്ടർ ഡോ.എ.എൻ. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു