കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാൽനൂറ്റാണ്ടിലേറെ കാലം പൂജ ചെയ്ത കല്ലമ്പള്ളി നാരായണൻ നമ്പൂതിരിക്ക് ക്ഷേത്രാങ്കണത്തിൽ യാത്രയയപ്പ് നൽകി. തന്ത്രി മേക്കാട്ടില്ലത്ത് കേശവ പട്ടേരി സംബന്ധിച്ചു.എം കുഞ്ഞമ്പാടി അദ്ധ്യക്ഷത വഹിച്ചു. പി സി മുകുന്ദൻ ,ശശി വെടിക്കാരൻ ,എം നാരായണൻ,പി സുരേശൻ ,പി സി നിഷ എന്നിവർ പ്രസംഗിച്ചു.ക്ഷേത്രകമ്മിറ്റിയുടെ ഉപഹാരം എം കുഞ്ഞമ്പാടിയും മാതൃസമിതിയുടെ ഉപഹാരം പ്രസിഡന്റ് രമയും സമ്മാനിച്ചു.പ്രദീപൻ കടപ്പുറം സ്വാഗതവും പി സി മുകേഷ് നന്ദിയും പറഞ്ഞു.