ചെറുവത്തൂർ: ആർദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് ,വി.വി.സ്മാരക സാമൂഹ്യ ആരോഗ്യ കേന്ദ്രം ചെറുവത്തൂർ എന്നിവയുടെ സഹകരണത്തോടെ രസക്കൂട്ട് കലയുടെ രുചിയുടെ ആരോഗ്യ കൂട്ട് പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24 ന് ഉച്ചയ്‌ക്ക് മണി മുതൽ ദേശീയ പാത കയ്യൂർ ജംഗ്ഷനിൽ വെച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായി അവയിൽ പാചക മത്സരം, ലഘുനാടകങ്ങൾ, മറത്തുകളി ,ഒപ്പന തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും. പാചക മത്സരത്തിൽ 2 പേരടങ്ങുന്ന ടീമായാണ് പങ്കെടുക്കേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന മത്സര വിജയികൾക്ക് സമ്മാനമായി ക്യാഷ് അവാർഡ് വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകി , ആദ്രം നോഡൽ ഓഫീസർ ഡോ എ.ടി.മനോജ്, പി.കെ.ഉണ്ണികൃഷ്ണൻ, പി.വി.മഹേഷ് കുമാർ, എം.വി. പൂമണി , ഡോ ഡി.ജി.രമേഷ് തുടങ്ങിയവർ പങ്കെടുത്തു.