തലശ്ശേരി: പുറത്ത് നിന്ന് മതപ്രചരണത്തിനും മറ്റുമായി ഇവിടെയെത്തിയവരെ നമ്മൾ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചട്ടേയുള്ളുവെന്നും, അവർക്ക് വേണ്ട സൗകര്യങ്ങൾ ഇവിടെ ചെയ്തുകൊടുത്തിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആ പാരമ്പര്യത്തെ മുറുകെ പിടിക്കാനും അത് കാത്ത് സൂക്ഷിക്കാനും കമ്മ്യൂണിസ്റ്റുകാർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിടുമ്പ്രം മടപ്പുര ഉത്സവത്തിന്റെ ഭാഗമായി നടന്ന ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏകോദര സഹോദരന്മാരെ പോലെ ജീവിക്കാനാവണം. അതിന് തുരങ്കം വെക്കുന്ന സമീപനമാണ് ചിലയിടങ്ങളിൽ നിന്ന് ഉയർന്ന് വരുന്നത് .അത് നാം തിരിച്ചറയേണ്ടതുണ്ട് .ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ കെ.വി. ദാമോദരനെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു.അഡ്വ.എ.എൻ ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി. ജയരാജൻ.പി.ഹരിന്ദ്രൻ; മൊയാരത്ത് ജനാർദ്ദനൻ.കെ.പി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.