ഇരിട്ടി : മോലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് നാളെ തുടക്കമാകും. ക്ഷേത്ര കർമ്മങ്ങൾക്ക് തന്ത്രി അഴകം മാധവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. 24 ന് വൈകുന്നേരം 4 മണിക്ക് പയഞ്ചേരി വൈരീഘാതകൻ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കലവറനിറക്കൽ ഘോഷയാത്ര . 25 ന് രാവിലെ നടക്കുന്ന മാതൃ സംഗമം ഡോ . ഗീതാ മണ്ഡൽ ഉദ്ഘാടനം ചെയ്യും. കെ.കെ. ചൂളിയാട് പ്രഭാഷണം നടത്തും. വൈകുന്നേരം 4 മണിക്ക് കീഴൂർ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മോഹനകാഴ്ച .
26 ന് വൈകന്നേരം 5 മണിക്ക് പയഞ്ചേരി കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഇളനീർകാവ് ഘോഷയാത്ര 6 .45 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്രം രക്ഷാധികാരി വത്സൻ തില്ലങ്കേരി മുഖ്യ ഭാഷണം നടത്തും.. 7 .15 ന് മഹാസദ്‌സംഗ ഗാനാമൃതം നടക്കും.
നാഗപ്രതിഷ്ഠാ ദിനമായ 27 ന് പാമ്പമേക്കാട്ട് തന്ത്രി വല്ലഭൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നാഗസ്ഥാനത്തു പൂജാദി കർമ്മങ്ങൾ നടക്കും. ക്ഷേത്ര പ്രതിഷ്ഠാദിനമായ 28 ന് വിശേഷാൽ പൂജാദി കർമ്മങ്ങൾ നടക്കും.
നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ലഖ്‌നോവിൽ നടന്ന ദേശീയ യുവ ഉത്സവിൽ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടിയ മാഹി സ്വദേശിനി കൃഷ്ണാഞ്ജലി