പാനൂർ: പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു..പാനൂർ പാലക്കൂലിലെ ഇ.എം എസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏത് നിയമവും ഭരണഘടനക്ക് കീഴിലേ പാടുള്ളൂ. ഭരണഘടനയ്‌ക്കപ്പുറം പോകാൻ പാടില്ല.' ആർ എസ്. എസ് അജൻഡ നടപ്പാക്കാനല്ല കേരളത്തിൽ ഗവണ്മേണ്ട് വന്നത്. സെൻസസിൽ എക്കാലത്തും സഹകരിച്ചിട്ടുണ്ട്. .ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്ത് ജനസംഖ്യ രജിസ്റ്റർ തയാറാാക്കാൻ വീടുകയറിയുള്ള എന്യൂമറേഷൻ പ്രവർത്തനം കേരളത്തിതിൽ നടക്കില്ലെന്നുംം മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ കെ.ഇ കുഞ്ഞബ്ദുള്ള്ള അധ്യക്ഷത വഹിച്ചു.ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ, പി.ജയരാജൻ, കെ.കെ.പവിത്രൻ, ഒ.കെ.വാസു മാസ്റ്റർ എ.വി ബാലൻ, പി.ഹരീന്ദ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു.