കാഞ്ഞങ്ങാട്: വയോജന പെൻഷൻ അയ്യായിരം രൂപയാക്കുക, ആരോഗ്യ സംരക്ഷണ പദ്ധതികൾ പ്രഖ്യാപിക്കുക, മുതിർന്ന പൗരന്മാർക്ക് ട്രെയിനിൽ 50 ശതമാനം ഇളവ് നൽകുക, പ്രത്യേക കമ്പാർട്ടുമെന്റ് അനുവദിക്കുക ദേശീയ വയോജന നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മുൻ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൂത്തൂർ കണ്ണൻ അധ്യക്ഷത വഹിച്ചു. എ. നാരായണൻ സ്വാഗതവും ടി.കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു