കണ്ണൂർ:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സിന്റ സംസ്ഥാന കായിക മേള ഇന്നും നാളെയും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയ പെൺകുട്ടികളുടെ ദിനമായ ഇന്ന് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിക്കും. സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം രാവിലെ ഏഴിന് മേയർ സുമ ബാലകൃഷ്ണൻ ഫ്‌ളാഗ് ഒഫ് ചെയ്യും. തുടർന്ന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ സ്ത്രീ ശാക്തീകരണ ബോധവത്കരണ സെമിനാർ, സ്വയം പ്രതിരോധ പരിശീലനം, കൗൺസലിംഗ് എന്നിവയും നടക്കും.
വൈകീട്ട് 6.30ന് റോയൽ ഒമാഴ്‌സിൽ പത്മശ്രീ ലഭിച്ച കളരിപ്പയറ്റ് പരിശീലക മീനാക്ഷിയമ്മ ഉദ്ഘാടനം നിർവഹിക്കും. വാർത്ത സമ്മേളനത്തിൽ ചെയർമാൻ സുജിത് കുമാർ, പ്രവീൺ ചന്ദ്ര, ടി.കെ.പ്രജിത, ഊർമിള ചന്ദ്ര എന്നിവർ പങ്കെടുത്തു.