വിലക്കയറ്റം ഇങ്ങനെ (കിലോഗ്രാമിന്)
കഴിഞ്ഞ ജൂണിൽ 22
സെപ്റ്റംബറിൽ 20 -25
നിലവിൽ 34 - 40
കാഞ്ഞങ്ങാട്: കർഷകർക്ക് ആശ്വാസമേകി തേങ്ങ വില കൂടുന്നു. ഏതാനും മാസം മുമ്പ് 20 നും 25 നും ഇടയിൽ കിലോഗ്രാമിന് വിലയുണ്ടായിരുന്ന തേങ്ങയക്ക് 34 മുതൽ 40 രൂപ വരെ വിലയെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കിലോഗ്രാമിന് ആറ് രൂപ വരെ വർദ്ധിച്ചു. 2019 ജൂണിൽ തേങ്ങവില കിലോഗ്രാമിന് 22 രൂപയായിരുന്നു. .
കഴിഞ്ഞ ഓണക്കാലം മുതലാണ് തേങ്ങവിലയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. സെപ്റ്റംബറിൽ നേരിയ തോതിൽ വില കൂടി 28 രൂപയിലെത്തിയിരുന്നു. അതേ സമയം ആഭ്യന്തരമായി ലഭിക്കുന്ന തേങ്ങ വരവിൽ കുറവുണ്ടായതായി കച്ചവടക്കാർ പറയുന്നു. ആവശ്യക്കാർ കൂടിയതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള തേങ്ങയും വിപണിയിലെത്തുന്നുണ്ട്.
ആഭ്യന്തര തേങ്ങ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിനു കാരണം. നേരത്തെ നാട്ടിൻപുറത്തെ നാളികേര കർഷകർ ആഴ്ചയിൽ നാലു ലോഡ് വിപണിയിലെത്തിക്കാറുണ്ടായിരുന്നു. ഇപ്പോൾ എത്തിക്കുന്നത് മൂന്നു ലോഡുമാത്രമാണ്.
കെ. കൃഷ്ണൻ, വ്യാപാരി, കാഞ്ഞങ്ങാട്