തൃക്കരിപ്പൂർ: 54 വർഷങ്ങൾക്ക് ശേഷം അച്ചാംതുരുത്തി ശ്രീ കാലിച്ചാനമ്മ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ കളിയൂട്ട് മഹോത്സവം 25 മുതൽ 28 വരെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കളിയാട്ടത്തിന്റെ ഭാഗമായി വിഗ്രഹ വരവേൽപ്പ്, കലവറ ഘോഷയാത്ര, വിവിധ കലാ-സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറും.

നാളെ രാവിലെ 11ന് കലവറ ഘോഷയാത്ര. വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. രാത്രി 9 ന് ഗാനമേള. 26 ന് പകൽ 12 നും ഒരു മണിക്കും ഇടയിൽ പുനഃപ്രതിഷ്ഠ. തുടർന്ന് 7ന് വനിതാ സംഗമം. 9 ന് ഓണക്കളി, നൃത്തനിശ. 27 ന് ഉച്ചയ്ക്ക് 2 മണിക്ക് കാവിൽ ഊട്ട്, തുടർന്ന് കാലിച്ചാനമ്മ- കരിക്കോളൻ തെയ്യങ്ങളുടെ പുറപ്പാട്. രാത്രി 8 ന് സിനി ട്രാക് ഗാന മത്സരം. 28 ന് രാവിലെ ശ്രീ പൊലപ്പൊട്ടൻ കോലം പുറപ്പാട്. വൈകീട്ട് ശ്രീ പൊല ചാമുണ്ഡി തെയ്യം അരങ്ങിലെത്തും.

വാർത്താ സമ്മേളനത്തിൽ പടിഞ്ഞാറ് ചന്തൻ, മലപ്പിൽ സുകുമാരൻ, വി.വി.ചന്ദൻ, പി.വി.പത്മനാഭൻ, പി.വി. സത്യനാഥൻ, വി.കെ. കുഞ്ഞിരാമൻ, എം.സി. രാജു , ടി.വി. കൃഷ്ണൻ സംബന്ധിച്ചു.