കാഞ്ഞങ്ങാട്: റിപ്പബ്ലിക്ക് ദിനത്തിൽ നടക്കുന്ന മനുഷ്യ മഹാ ശൃംഖലയിൽ സ്വകാര്യ ആശുപത്രി ജീവനക്കാരും കണ്ണികളാകും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു.) യോഗത്തിൽ പ്രസിഡന്റ് അഡ്വ. എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. മാധവൻ, വി.വി. ബാലകൃഷ്ണൻ, സ്റ്റാലിൻ ജോസഫ്, പി.ആർ. റനീഷ്, ജി. വിക്രമൻമേനോൻ, കെ.ഐ. മാത്യു സോളി, അഡ്വ. ഷിജ അനിൽ, കെ.പി. പ്രതാപൻ, പ്രതിഭാ ഷാജി എന്നിവർ പ്രസംഗിച്ചു.