കാസർകോട്: പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ ബൈക്ക് ഓടിച്ചു പോയ 18 കാരനെതിരെ പൊലീസ് കേസെടുത്തു. മാന്യ ഉള്ളോടിയിലെ അൽത്താഫിനെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. നീർച്ചാൽ ബദിയടുക്ക റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് അൽത്താഫ് ഓടിച്ചു വരികയായിരുന്ന ബൈക്കിന് കൈകാണിച്ചെങ്കിലും നിർത്താതെ പോയി. ഇതേതുടർന്ന് അമിത വേഗതയിലും അശ്രദ്ധയിലും ബൈക്കോടിച്ചതിന് അൽത്താഫിനെതിരെ കേസെടുക്കുകയായിരുന്നു.



മഡ്ക്ക; രണ്ടു പേർ അറസ്റ്റിൽ

കാസർകോട്: മഡ്ക്ക ചൂതാട്ടത്തിൽ ഏർപ്പെടുകയായിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നാർകട്ടയിലെ കലന്ധരൻ (54), മൂക്കം പാറയിലെ ഹസൈനാർ (50) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തത്. ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡിന് പിറകുവശത്ത് മഡ്ക്ക കളിയിൽ ഏർപ്പെടുമ്പോഴാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇവരിൽ നിന്ന് 820 രൂപയും പിടികൂടി.