കണ്ണൂർ: കവിയും അദ്ധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന എ.എസ് നമ്പൂതിരിയുടെ അനുസ്മരണ സമ്മേളനം ജന്മനാടായ പടന്നപ്പുറത്ത് ആചരിച്ചു. ഡോ.എ.കെ.നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു.എ.എസ്.കവിതാ സാഹിത്യ പുരസ്‌കാരം പ്രശസ്ത കവി സോമൻ കടലൂരിന് ചടങ്ങിൽ മന്ത്രി സമ്മാനിച്ചു.
വംശഹത്യ എന്ന കവിതാ പുസ്തകത്തിനാണ് അവാർഡ്. പ്രൊഫ: ബി.മുഹമ്മദ് അഹമ്മദ് അനുസ്മരണഭാഷണവും സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യഭാഷണവും നടത്തി. പി.പി.ദാമോദരൻ, ടി.വി ഉണ്ണികൃഷ്ണൻ, പി.കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ നടുവലത്ത് എം.വി.ശകുന്തള, കെ.കെ.ആർ വെങ്ങര 'സുരേഷ് ബാബു ശ്രീ സ്ഥ, കെ.ടി.ബാബുരാജ്, എ.വി.പവിത്രൻ, ടി.വി.ചന്തുക്കുട്ടി ,പ്രകാശ് വാടിക്കൽ എ മാധവൻ, എം.ശ്രീധരൻ, വി.വി.രവി, എ.എസ്.നാരായണൻ, വി.ബാബു, എം.വി.വിനോദ്തുടങ്ങിയവർ സംസാരിച്ചു. ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണൻ സ്വാഗതവും വി.വി.ജയരാജൻ നന്ദിയും പറഞ്ഞു. തുടർന്ന് നെരുവമ്പ്രം കലാവേദിയുടെ കുട്ടിച്ചാത്തൻ എന്നവിൽ കലാമേളയും അരങ്ങേറി.
രാഷ്ട്രീയ പ്രചരണജാഥ
കണ്ണൂർ: പൗരത്വം ജന്മാവകാശം ,ഭേദഗതി നിയമം റദ്ദ് ചെയ്യുക, പൗരത്വ രജിസ്റ്റർ ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി രാഷ്ട്രീയ പ്രചരണ ജാഥ നടത്തുവാൻ സി.എം.പി ജില്ലാ എക്‌സിക്യുട്ടീവ് തീരുമാനിച്ചു. 27 ന് ആലക്കോട് വച്ച് ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യുന്ന വാഹനജാഥ 29 ന് വൈകുന്നേരം മട്ടന്നൂരിൽ സമാപിക്കും.
ചിന്മയ മിഷൻ ആഗോള അദ്ധ്യക്ഷൻ സ്വാമി സ്വാരൂപാനന്ദജിയെ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ കണ്ണൂർ ചിന്മയ മിഷൻ ചീഫ് സേവക്് കെ. കെ. രാജൻ , സെക്രട്ടറി മഹേഷ് ബാലിഗ ,വിനീഷ് രാജഗോപാൽ എന്നിവർ സ്വീകരിച്ചപ്പോൾ
സ്‌കൂൾ വാർഷികം ഇന്ന്
പയ്യാവൂർ: പൈസക്കരി ദേവമാതാ ഹയർ സെക്കന്ററി സ്‌ക്കൂൾ വാർഷികാഘോഷം അക്കാദമിക് കലാകായിക രംഗങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും ഇന്ന് രാവിലെ 10 ന് സ്‌കൂൾ ഓഡിറേറാറിയത്തിൽ നടക്കും. ചടങ്ങ് പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഫാ.സിബി പാലാക്കുഴി അ്ദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും.
ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന അനൽ രാജ്
കല്ലാച്ചേരിക്കടവ് പാലത്തിന് 10.14 കോടിയുടെ അനുമതി
തിരുവനന്തപുരം: കണ്ണൂർ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കല്ലാച്ചേരിക്കടവ് പാലത്തിന്റെ നിർമ്മാണത്തിനായി കിഫ്ബി വഴി 10.14 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എത്രയും വേഗം സാങ്കേതികാനുമതി ലഭ്യമാക്കി പാലത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തും കോഴിക്കോട് ജില്ലയിലെ എടച്ചേരി ഗ്രാമപഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കല്ലാച്ചേരിക്കടവ് പാലം. പാനൂർ കടവത്തൂർ മേഖലയിലെ ജനങ്ങൾക്ക് കോഴിക്കോട് ഭാഗത്തേക്കും എടച്ചേരി തൂണേരി ഭാഗങ്ങളിലെ ജനങ്ങൾക്ക് കണ്ണൂർ എയർപോർട്ടിലേക്കും പോകാനുള്ള എളുപ്പ മാർഗമായിരിക്കും ഈ പാലം. ഈ ഭാഗത്തെ ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമാണ് ഈ സർക്കാർ സാക്ഷാത്ക്കരിക്കുന്നതെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ജനകീയ അദാലത്ത് മന്ത്രി ഇ.പിജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
കെ.പി.എസ്.ടി.എ ജില്ലാസമ്മേളനം നാളെ തുടങ്ങും
തലശ്ശേരി : കെ. പി. എസ്. ടി.എ ജില്ല സമ്മേളം 25, 26 തീയ്യതികളിലായി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കു. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ല പ്രസിഡന്റ്് കെ. രമേശൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി. പ്രസിഡന്റ്് സതീശൻ പാച്ചേനി മുഖ്യ പ്രഭാഷണം നടത്തും.
ഉച്ചക്ക് 12ന്് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കെ. സി. ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. 2ന് സുഹൃദ് സമ്മേളനം ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്് അഡ്വ. ടി ആസഫലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4. 30 ന് നടക്കുന്ന പൊതുസമ്മേളനം ഐ. എൻ. ടി. യു. സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.2.30 ന് നടക്കുന്ന സമാപന സമ്മേളനം അസോസിയേഷൻ ഗീത കൊമ്മേരി ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. വാർത്ത സമ്മേളനത്തിൽ കെ. രമേശൻ , വി. മണികണ്ഠൻ, കെ. സുനിൽ കുമാർ, പി. പി ഹരിലാൽ, കെ. രാജേഷ്, കെ. റസാഖ് എന്നിവർ പങ്കെടുത്തു.
ഇന്ന്്
ചാലക്കര ഉസ്മാൻ ഗവ: ഹൈസ്‌കൂൾ 'ഉല്ലാസം 'വാർഷികാഘോഷം ഉദ്ഘാടനം : വൈകിട്ട് അഞ്ചിന്
നിടുമ്പ്രം ശ്രീ മുത്തപ്പൻ മഠപ്പുര: തിരുവപ്പന മഹോത്സവം, സംഗീതാർച്ചന വൈകിട്ട്് 5.30ന്,നാടൻ കലാപരിപാടികൾ :രാത്രി 8.30ന്
വടക്കുമ്പാട് തിരുവോത്ത് ശ്രീ ഭഗവതി ക്ഷേത്രം: പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഗണപതി ഹോമം, നിറദീപം :വൈകിട്ട് 6ന്
മാവിച്ചേരി കളിയാട്ടം ആരംഭിച്ചു.
പയ്യന്നൂർ: മാവിച്ചേരി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ വൈകീട്ട് പയ്യന്നൂർ സുബ്രഹ്മണ്യ
സ്വാമി ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയുമെത്തിച്ചു. ഇന്ന്
വൈകീട്ട് 4.30ന് തുളു വീരൻ ദൈവത്തിന്റെ തോറ്റം, ഉച്ചതോറ്റം, എഴുന്നള്ളത്ത്, കന്നിക്കൊരു മകൻ ദൈവത്തിന്റെ വെള്ളാട്ടം, സന്ധ്യവേല,
രാത്രി 8 ന് നാടകം, തുടർന്ന് വിവിധ ദൈവത്തിന്റെ തോറ്റങ്ങളും
തെയ്യക്കോലങ്ങളുടെ പുറപ്പാടും നടക്കും.
നാളെ പുലർച്ചെ മുതൽ വിവിധ തെയ്യക്കോലങ്ങളുടെ തോറ്റങ്ങൾ,
രാത്രി 8.30 ന് കാഴ്ചവരവ് , ഗാനമേള.27 ന് പുലർച്ചെ 5.30ന് മേലേരി കൈയേൽക്കൽ തുടർന്ന് പുതിയ ഭഗവതി,മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി ,പാടാർകുളങ്ങര ഭഗവതി തെയ്യക്കോലങ്ങൾ . രാത്രി 9ന് ആറാടിക്കൽ ചടങ്ങുകളോടെ സമാപനം. 9.30 ന് ചൈനീസ് കരിമരുന്ന് പ്രയോഗം.
പുതുച്ചേരി സംസ്ഥാന ഏകോപന കമ്മിറ്റി രൂപികരിച്ചു
മാഹി :കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവൺമന്റും പാർട്ടിയും തമ്മിലുള്ള ഏകോപനം കൂടുതൽ ഫലവത്താക്കുന്നതിനായി എ.ഐ.സി.സി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പുതുച്ചേരി സംസ്ഥാന സർക്കാർ പാർട്ടി ഏകോപന കമ്മിറ്റി രൂപീകരിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് അദ്ധ്യക്ഷനായ പുതുച്ചേരി സംസ്ഥാന ഏകോപന കമ്മിറ്റിയിൽ മുഖ്യമന്ത്രി നാരായണ സ്വാമി ,പി .സി .സി പ്രസിഡന്റ് എ. നമശിവായം ,മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് ,മന്ത്രി എം. കന്തസ്വാമി ,വി.വൈദ്യലിംഗം എം.പി, മുൻ പി.സി.സി പ്രസിഡന്റ് എ.വി.സുബ്രമണ്യം, പുതുച്ചേരിയുടെ ചാർജ് വഹിക്കുന്ന എ ഐ. സി .സി സെക്രട്ടറി സഞ്ജയ് ദത്ത് തുടങ്ങിയവരാണ് ഏകോപനസമിതിയിലുള്ളത്.
സമഗ്ര അന്വേഷണം നടത്തണം
മാഹി : കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലം കേന്ദ്ര സംസ്ഥാന ഭരണ സ്വാധീനങ്ങൾ ഉപയോഗിച്ച് മാഹി മേഖലയിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ അഴിമതികളെ കുറിച്ച് കേന്ദ്ര ഏജൻസി സമഗ്ര അന്വേഷണം നടത്തണമെന്ന് ബി .ജെ. പി മാഹി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മാഹി എം. എൽ.എ യുടെ നിഷ്‌ക്രിയത മൂലമുള്ള വികസന മുരടിപ്പ് അവസാനിക്കുന്നതിനു നടപടികൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനും കൺവെൻഷൻ തീരുമാനിച്ചു. എ. സുനിൽ അദ്ധ്യക്ഷത വഹിച്ചു. വി.വി. രാജൻ ഉദ്ഘാടനം ചെയ്തു. സത്യപ്രകാശ്, കെ. ടി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ശുദ്ധികലശവും പ്രതിഷ്ഠാദിന മഹോത്സവവും
പയ്യന്നൂർ: നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രീ ശുദ്ധികലശവും പ്രതിഷ്ഠാദിന മഹോത്സവവും 25 മുതൽ 27 വരെ തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പരിപാടിയുടെ ഭാഗമായി കാപ്പാട് കഴകത്തിൽ നിന്നും വിളംബര ഘോഷയാത്ര വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കും.
25 മുതൽ നടക്കുന്ന പൂജാകർമ്മങ്ങൾക്ക് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.25 ന് വൈകിട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം ടി.വി.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് വിവേകാനന്ദൻ നയിക്കുന്ന ഗാനമേള അരങ്ങേറും.26ന് വൈകിട്ട് സാംസ്‌കാരിക സമ്മേളനം ടി. ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും.കെ.വി.മോഹനൻ മുഖ്യാതിഥിയാവും. തുടർന്ന് വനിതാ വേദി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, പല്ലവി കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ശിവാർപ്പണീ നൃത്തസന്ധ്യ ഇവ അരങ്ങേറും.
പ്രതിഷ്ഠാദിനമായ 27 ന് രാവിലെ 11ന് ഭക്തിഗാനമേള,ഉച്ചക്ക് പ്രസാദ ഊട്ട്,വൈകിട്ട് 6.30ന് കല്പാത്തി ബാലകൃഷ്ണനും ഡോ.ശുകപുരം ദിലീപും നയിക്കുന്ന ഡബിൾ തായമ്പക ഉണ്ടാവും. രാത്രി തിടമ്പുനൃത്തത്തോടെ സമാപിക്കും. വാർത്താ സമ്മേളനത്തിൽ കെ.ചന്ദ്രമോഹനൻ, സി.വി.രാജു, അപ്പുക്കുട്ടൻ പച്ച, പി.ദിനേശൻ, സി.വി.രാജഗോപാലൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.