കണ്ണൂർ:ഡോ.സുകുമാർ അഴീക്കോടിനെ വെള്ളിയാഴ്ച നാട് അനുസ്മരിക്കും. പാട്യം പഠന ഗവേഷണകേന്ദ്രം, ലൈബ്രറി കൗൺസിൽ, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ നേതൃത്വത്തിലാണ് എട്ടാമത് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. വൈകീട്ട് അഞ്ചിന് ടൗൺ സ്‌ക്വയറിൽ നടക്കുന്ന പരിപാടി വീണാജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഭരണഘടന-പൗരത്വം-മതം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സുകുമാർ അഴീക്കോടിനെ അനുസ്മരിച്ച് പി ജയരാജൻ പ്രസംഗിക്കും.