പേരാവൂർ: മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നടന്നു വന്ന ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞത്തിന് സമാപനമായി. യജ്ഞാചാര്യൻ ബ്രഹ്മശ്രീ സതീശൻ തില്ലങ്കേരിയുടെ മുഖ്യകാർമ്മിമികത്വത്തിലാണ് നവാഹയജ്ഞം നടന്നത്.ഈ ദിവസങ്ങളിൽ യജ്ഞവേദിയിൽ വിവിധ പൂജകൾ, തിരുവാതിര, കോൽക്കളി, അന്നദാനം എന്നിവ ഉണ്ടായിരുന്നു.വിവിധ ദേശങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങളാണ് നവാഹയജ്ഞത്തിൽ പങ്കെടുക്കാനായി ക്ഷേത്രത്തിൽ എത്തച്ചേർന്നത്.ഇന്നലെ ഉച്ചയ്ക്ക് ഒരു മണയോടെ ക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ടോടെയായിരുന്നു ഒമ്പത് ദിവങ്ങളിലായി നടന്നു വന്ന ശ്രീമദ് ദേവീഭാഗവതയജ്ഞത്തിന് സമാപനമായത്. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്, ട്രസ്റ്റി ബോർഡ് ചെയർമാൻ എം.കെ. മനോഹരൻ, ടി.വി.ശ്രീധരൻ, എൻ.പങ്കജാക്ഷൻ, സത്യനാരായണ ഭട്ട് തുടങ്ങിയവർ സംബന്ധിച്ചു.
പടം :മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നടന്നു വന്ന ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞത്തിന്റെ സമാപനച്ചടങ്ങിൽ നിന്ന്
മുനിസിപാലിറ്റിയുടെ ഇരട്ടത്താപ്പ് നയം തിരുത്തണം
മാഹി: മാഹിയിലെ ഏക പൊതു ഇടമായ മുനിസിപ്പാൽ മൈതാനം രാഷ്ട്രീയ പാർടികൾക്ക് സൗജന്യവും, സാമൂഹ്യ സന്നദ്ധ സംഘടനകൾക്ക് ഭീമമായ വാടകക്കും നൽകുന്ന നഗരസഭയുടെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും, ജനശബ്ദം മാഹി പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
കാൽ നൂറ്റാണ്ട് കാലം ജനപ്രതിനിധികളായവരുടെ പേരിൽ മാഹിയിലും പള്ളൂരിലും ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഓഡിറ്റോറിയങ്ങൾക്ക് ഭീമമായ സംഖ്യ വാടകയായി ഈടാക്കരുതെന്നും, പൊതു ജനങ്ങൾക്ക് മിതമായ നിരക്കിൽ ഈ മുൻസിപ്പാൽ ടൗൺ ഹാളുകൾ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ടി.എം.സുധാകരൻ ഇ.കെ.റഫീഖ്, ദാസൻ കാണി, ടി.എ.ലതീപ്, എം.പി. ഇന്ദിര, ജസീമ മുസ്തഫ, കെ.സി.റോ ജ, പുഷ്പലത എന്നിവർ പ്രസംഗിച്ചു.
സുകുമാർ അഴീക്കോട് അനുസ്മരണം ഇന്ന്
കണ്ണൂർ: പ്രഭാഷണ കലയുടെ കുലപതി എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ സുകുമാർ അഴീക്കോടിനെ വെള്ളിയാഴ്ച നാട് അനുസ്മരിക്കും.പാഠ്യം പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി കൗൺസിൽ, പുരോഗമന കലാസാഹിത്യ സംഘം എന്നിവരുടെ നേതൃത്വത്തിലാണ് എട്ടാമത് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. വൈകീട്ട് അഞ്ചിന് ടൗൺ സ്‌ക്വയറിൽ നടക്കുന്ന പരിപാടി വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സുകുമാർ അഴീക്കോടിനെ അനുസ്മരിച്ച് പി. ജയരാജൻ സംസാരിക്കും. പാട്യം പഠന ഗവേഷണ കേന്ദ്രം ചെയർമാൻ എം. വി. ജയരാജൻ അദ്ധ്യക്ഷത വഹിക്കും.
ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം സമാപിച്ചു
പേരാവൂർ: മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നടന്നു വന്ന ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞത്തിന് സമാപനമായി. യജ്ഞാചാര്യൻ സതീശൻ തില്ലങ്കേരിയുടെ മുഖ്യകാർമ്മിമികത്വത്തിലാണ് നവാഹയജ്ഞം നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ടോടെയായിരുന്നു സമാപനം. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്, ട്രസ്റ്റി ബോർഡ് ചെയർമാൻ എം.കെ. മനോഹരൻ, ടി.വി.ശ്രീധരൻ, എൻ.പങ്കജാക്ഷൻ, സത്യനാരായണ ഭട്ട് തുടങ്ങിയവർ സംബന്ധിച്ചു.
പടം :മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നടന്നു വന്ന ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞത്തിന്റെ സമാപനച്ചടങ്ങിൽ നിന്ന്