തൃക്കരിപ്പൂർ: സദ്ഭാവനാ പ്രവർത്തക സമിതിയംഗവും തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ജില്ലയിലെ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായ പി. കുഞ്ഞിക്കണ്ണനെതിരെ എടാട്ടുമ്മൽ അങ്കണവാടി വർക്കറായ എം. പത്മിനി നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ നിജസ്ഥിതി പരിശോധിക്കാതെ കേസെടുത്ത ചന്തേര പൊലീസിന്റെ നടപടിയിൽ സദ്ഭാവന പ്രവർത്തക സമിതി പ്രതിഷേധിച്ചു. പൊലീസ് നടപടി പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി. ദാമോദരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം. ബാലൻ, എം. രവി, കെ. ശശി,​ കെ. ശ്രീധരൻ, ഇ. രാജേന്ദ്രൻ പ്രസംഗിച്ചു. ടി. ധനഞ്ജയൻ സ്വാഗതവും പി. ഹരി നന്ദിയും പറഞ്ഞു.