തലശ്ശേരി : അണ്ടർ 23 കേണൽ സി.കെ നായിഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മൽസരത്തിൽ ആതിഥേയരായ കേരളം ഇന്നിംഗ്സിനും 43 റൺസിനും ഗോവയെ തോൽപ്പിച്ചു.ഫോളോഒാണിനിറങ്ങിയ ഗോവ 271 റൺസിന് ഓൾ ഔട്ടായി. ഗോവയ്ക്ക് വേണ്ടി എസ്.നിഹാൽ പുറത്താകാതെ 92 റൺസും വി.ജി.കഹ്‌ലോൺ 85 റൺസുമെടുത്തു.കേരളത്തിന് വേണ്ടി ശ്രീഹരി. എസ്.നായർ 85 റൺസിന് 4 വിക്കറ്റും വിഷ്ണു.പി.കുമാർ 99റൺസിന് 3 വിക്കറ്റും എം.പി.ശ്രീരൂപ് 15 റൺസിന് 2 വിക്കറ്റും വീഴ്ത്തി.
സ്‌കോർ:
ഗോവ ആദ്യ ഇന്നിംഗ്സ് 141 റൺസ് ഓൾ ഔട്ട് .
കേരളം ആദ്യ ഇന്നിംഗ്സ് 9 വിക്കറ്റിന് 455 റൺസ് ഡിക്ലയർഡ് .
ഗോവ രണ്ടാം ഇന്നിംഗ്സിൽ 271 റൺസിന് ഓൾ ഔട്ട്.