തൃക്കരിപ്പൂർ: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി 26 ന് റിപ്പബ്ലിക് ദിനത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ എൽ.ഡി.എഫ് തീർക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ജാഥ പടന്നയിൽ സമാപിച്ചു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19 ന് ഹൊസങ്കടിയിൽ നിന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജാഥയ്ക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ സി.എച്ച് കുഞ്ഞമ്പു, ഗോവിന്ദൻ പള്ളിക്കാപ്പിൽ, മൊയ്തീൻ കുഞ്ഞി കളനാട്, അഡ്വ. സി.വി ദാമോദരൻ, വി.വി. കൃഷ്ണൻ, കെ.വി കുഞ്ഞിരാമൻ, സി.പി ബാബു, ടി.വി ഗോവിന്ദൻ, ഇ. കുഞ്ഞിരാമൻ, ടി.കെ രവി, കെ. സുധാകരൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ജോൺ ഐമൺ, സുരേഷ് പുതിയിടത്ത് എന്നിവർ സംസാരിച്ചു.
പടന്നയിൽ നടന്ന സമാപന സമ്മേളനം പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൾ വഹാബ് മുഖ്യ പ്രഭാഷണം നടത്തി. വി.കെ ഹനീഫ ഹാജി അധ്യക്ഷനായി. കെ.പി സതീഷ് ചന്ദ്രൻ, എം. രാജ ഗോപാലൻ എൽ.എൽ.എ, അസീസ് കടപ്പുറം എന്നിവർ സംസാരിച്ചു. സി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.