തലശ്ശേരി: തലശ്ശേരി മുബറക് ഹയർ സെക്കൻഡറി സ്‌കൂളിൽ മോഷണം. ഓഫീസിന്റെ പിൻവശത്തെ ജനൽ കമ്പി കട്ടർ ഉപയോഗിച്ച് തകർത്ത് അകത്ത് കടന്ന മോഷ്ടക്കാൾ രണ്ട് ലാപ്‌ടോപ്പ്, സി.സി ടി.വി ഹാർഡ് ഡിസ്‌ക്, ടി.വി എന്നിവ മോഷ്ടിച്ചു. സി.സി ടി.വി ഹാർഡ് ഡിസ്‌ക് മോഷണം പോയതിനാൽ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചില്ല. തലശ്ശേരി പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അടുത്ത കാലത്തും മുബാറക് സ്‌കൂളിൽ മോഷണം നടന്നിരുന്നു.