തൃക്കരിപ്പൂർ: തെക്കേക്കാട് മുത്തപ്പൻ മടപ്പുരയിൽ ഫെബ്രുവരി 27, 28, 29 മാർച്ച് 1 തിയ്യതികളിൽ പ്രതിഷ്ഠാ കർമ്മവും തിരുവപ്പന ഉത്സവവും നടക്കും. ഉത്സവത്തിനു മുന്നോടിയായി ഒഡിയൂർ പീഠാധിപതി ദേവാനന്ദ സ്വാമി മടപ്പുര സന്ദർശിച്ചു.
വിവിധ ക്ഷേത്ര ആചാരക്കാരും മടപ്പുര നിർമ്മാണ കമ്മിറ്റിയും നാട്ടുകാരും ചേർന്ന് തെക്കേക്കാട് ബണ്ട് ജംഗ്ഷനിൽ നിന്നും സ്വാമിയെ മടപ്പുരയിലേയ്ക്ക് പൂർണ്ണകുംഭത്തോടെ സ്വീകരിച്ചാനയിച്ചു. തുടർന്ന് സ്വാമി അനുഗ്രഹഭാഷണം നടത്തി. കെ.എൻ. വാസുദേവൻ നായർ, പി. രമേശൻ, പി.പി. രവി, സി.വി. ഭരതൻ, ഹരിദാസ്, ജയാനന്ദ സ്വാമി, ഓമനാമുരളി എന്നിവർ സംസാരിച്ചു.