vanthan

കാഞ്ഞങ്ങാട്: ആന്ധ്രാ ബാങ്ക് മുൻ ചെയർമാനും വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ ഡോ. ബി. വസന്തൻ (75) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് ആറു വർഷമായി ചികിത്സയിലായിരുന്നു. വെള്ളിക്കോത്ത് സ്വദേശിയായ വസന്തൻ മംഗലാപുരം കദ്‌രി ടെംപിൾ റോഡിലെ ദേവ് പ്ലാസ അപ്പാർട്ട്മെന്റിലായിരുന്നു താമസം.

1968ലാണ് ഡോ. വസന്തൻ സിൻഡിക്കേറ്റ് ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിൽ ഓഫീസറായി ചേർന്നത്. പിന്നീട് ജനറൽ മാനേജരായി. 1998ൽ ആന്ധ്ര ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി. 2000ൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുമായി. 2003ൽ വിരമിച്ചു.

ആന്ധ്ര ബാങ്ക് ചെയർമാൻ ആയിരിക്കുമ്പോഴാണ് കിഴക്കേ വെള്ളിക്കോത്ത് കേന്ദ്രീകരിച്ച് വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടും ജി.എം.ആർ ഫൗണ്ടേഷന്റെ സഹായത്തോടെ വെള്ളിക്കോത്ത് സൗജന്യ ക്ലിനിക്കും തുടങ്ങിയത്. ഭാര്യ: അരുണ വസന്തൻ. മക്കൾ: അഞ്ജു (ബംഗളൂരു), ശ്രീകാന്ത് (ഹോങ്കോംഗ്). മരുമകൾ: സീമ (ഹോങ്കോംഗ്). സഹോദരങ്ങൾ: ഗോപാൽ ഷേണായ് (വെള്ളിക്കോത്ത്), പരേതരായ അനന്തപത്മനാഭ ഷേണായ്, ഹരീഷ് ഷേണായ്.