kannur-university

വാക് ഇൻ ഇന്റർവ്യൂ

ഐ.ടി പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് 27ന് രാവിലെ 10 ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി മാങ്ങാട്ട്പറമ്പ് ഐ.ടി പഠനവകുപ്പിലെത്തണം. ഫോൺ: 0497-2784535

ഓപ്പൺ ഡിഫൻസ് 30ന്

കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്ന ഷിബു പി.വി എന്ന ഗവേഷണ വിദ്യാർത്ഥി പി.എച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 30ന് രാവിലെ 10.30ന് കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ കെമിസ്ട്രി വിഭാഗത്തിൽ നടക്കും. പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് മുതൽ കെമിസ്ട്രി വിഭാഗം ലൈബ്രറിയിൽ പരിശോധനയ്‌ക്ക് ലഭ്യമാണ്.