health

കുട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തിൽ ഉ​റ​ക്ക​ത്തി​നുള്ള പ്രാധാന്യം ഏറെയാണ്. ന​വ​ജാ​ത ശി​ശു​ക്കൾ മുതൽ കൗമാരപ്രായക്കാരിൽ വരെ ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ ശ്രദ്ധ ആവശ്യമാണ്. നവജാത ശിശുക്കൾ ദിവ​സം 20 മ​ണി​ക്കൂർ വ​രെ ഉ​റ​ങ്ങും. എ​ന്നാൽ പ്രാ​യം കൂ​ടും​തോറും ഉ​റ​ക്ക​ത്തി​ന്റെ സ​മ​യവും കു​റ​ഞ്ഞു​വ​രും. ഒ​ന്ന് മു​തൽ 2 വ​യ​സുവ​രെ ഒ​രു ദി​വ​സം 14 മ​ണി​ക്കൂ​ർ​ വ​രെ​യെ​ങ്കിലും കു​ട്ടി​കൾ ഉ​റ​ങ്ങ​ണം.

3 മു​തൽ 5 വയ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​കൾക്കും വേ​ണം 10 മു​തൽ 13 മ​ണി​ക്കൂ​ർ വ​രെ​ ഉ​റ​ക്കം. 6 മു​തൽ 13 വ​യ​സി​നി​ട​യ്​ക്ക് ഒമ്പ​ത് മു​തൽ 11 മ​ണി​ക്കൂ​ർ വ​രെ ഉ​റ​ങ്ങു​ന്ന​താ​ണ് നല്ലത്. അ​തി​ന് മു​ക​ളിൽ പ്രാ​യ​മു​ള്ള​വർ​ക്ക് ദി​വ​സം 8 മ​ണി​ക്കൂ​ർ ഉ​റ​ക്ക​മാണ് പ​റ​യു​ന്നത്. എ​ന്നാൽ ഏ​ഴു​മ​ണി​ക്കൂ​റെ​ങ്കിലും നി​ർ​ബ​ന്ധ​മായും ഉ​റ​ങ്ങണം. കൗ​മാ​ര​ത്തിൽ നിന്നും യൗവ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന പ്രാ​യ​ത്തിൽ പ​ല​പ്പോഴും പഠ​ന​ത്തി​നെ​ന്ന് പറ​ഞ്ഞ് കു​ട്ടി​ക​ളു​ടെ ഉറ​ക്കം ന​ഷ്ട​പ്പെ​ടാ​റുണ്ട്.

എ​ന്നാൽ​ ത​ല​ച്ചോറി​ന്റെ കൃ​ത്യമാ​യ പ്ര​വ​​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ​ഉറ​ക്കം കൂ​ടി​യേ​ തീ​രൂ. ഇ​ല്ലെ​ങ്കിൽ കു​ട്ടി പഠ​ന​ത്തിൽ മോ​ശ​മാ​ണ്, രാ​വി​ലെ എ​ഴു​ന്നേൽ​ക്കാറില്ല തു​ടങ്ങി​യ പ​രാ​തി​ക​ളി​ലേ​ക്ക് ര​ക്ഷി​താ​ക്കൾ​ നീ​ങ്ങേ​ണ്ടി​വ​രും.

ഉറക്കം ഓർ​മ്മ ​ശ​ക്തി​യു​മായി ഏ​റെ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന കാര്യം കൂടി ഓർ​ക്കുക. ഒ​രു കു​ട്ടി ത​ന്റെ ഒ​രു ദി​വസ​ത്തെ കാ​ര്യ​ങ്ങൾ മു​ഴു​വൻ ഉ​റ​ക്ക​ത്തി​നി​ടെ ത​ല​ച്ചോ​റിൽ ശേ​ഖ​രി​ച്ച് വ​യ്​ക്കു​ന്നു​വെ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ മാ​ന​സികാ​രോ​ഗ്യ​ വി​ദ​ഗ്​ധ​രു​ടെ​ അ​ഭി​പ്രാ​യം.
ചെറി​യ കു​ട്ടി​ക​ളു​ടെ പ​ക​ലുറ​ക്കം പ​ല​പ്പോഴും ര​ക്ഷി​താ​ക്ക​ളു​ടെ രാ​ത്രി​യുറ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​റുണ്ട്. കു​ട്ടി​ക​ളു​ടെ ഉ​റ​ക്കം ​ഉ​റ​പ്പു​വ​രു​ത്താൻ മു​റി​യിൽ​ അ​നാ​വ​ശ്യ​ ശ​ബ്ദ​ങ്ങൾ ഇല്ലാ​തി​രി​ക്ക​ണം. കൂ​ടാ​തെ വാ​യു ​സ​ഞ്ചാ​ര​മു​ള്ള​ മു​റി, അ​ര​ണ്ട​വെ​ളിച്ചം, മൃ​ദു​ല​മാ​യ​ മെ​ത്ത​യെ​ന്നി​വ​യൊ​ക്കെ ഗു​ണ​ക​ര​മാ​ണ്. കി​ട​ക്ക​യിൽ ക​ളി​പ്പാ​ട്ട​ങ്ങളും മൊ​ബൈൽ​ ഫോ​ണു​കളും പ്ര​വേ​ശി​പ്പി​ക്കു​ക​യേ​ അ​രുത്. വൃ​ത്തി​യു​ള്ള ബെ​ഡും ഷീ​റ്റു​കളും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം​ ഉ​റ​​പ്പാ​ക്കും. എണ്ണതേച്ചുള്ള കുളി നല്ല ഉറക്കത്തിന് സഹായകമാകും.

ഡോ. ഇറിന എസ്. ചന്ദ്രൻ

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത് നട,

തളിപ്പറമ്പ്.

ഫോൺ: 9544657767.