അടിമുടി മാറി ആശുപത്രികൾ
നമ്മുടെ സർക്കാർ ആശുപത്രികൾ ഇപ്പോൾ പഴയനിലയിലല്ല. മിക്കവാറിടത്തും മികച്ച കെട്ടിടങ്ങളുണ്ട്. രോഗിസൗഹൃദ അന്തരീക്ഷത്തിലാണ് പ്രവർത്തനം.ഓപ്പറേഷനുകൾക്കടക്കം കഴുത്തറുപ്പൻ സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ട കാര്യമില്ല. നടുവൊടിക്കുന്ന പ്രമേഹചികിത്സയ്ക്കടക്കം ഭൂരിഭാഗം ആശുപത്രികളിലും സൗകര്യമായി.ആർദ്രം പോലുള്ള അഭിമാനപദ്ധതികൾ ഗ്രാമീണമേഖലയിലെ ആശുപത്രികളെയടക്കം മാറ്റിമറിച്ചിരിക്കുകയാണ്. ഈ മാറ്റത്തിലേക്ക് ഒരെത്തിനോട്ടം.
കണ്ണൂർ:വർഷം തോറും ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിലെ വർദ്ധനവ് കണക്കിലെടുത്ത് മുഖം മാറുകയാണ് കണ്ണൂർ ജില്ലാ ആശുപത്രി.സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട നിർമ്മാണം ഉൾപ്പെ
ടെയുള്ള വികസനമാണ്. പഞ്ചനക്ഷത്രപദവിയിലേക്കാണ് ആശുപത്രിയുടെ വളർച്ച. .
നിലവിൽ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിന്റെയും ട്രോമ കെയർ സെന്ററിന്റെയും പ്രവൃത്തിയാണ് നടക്കുന്നത്.71 കോടിയുടെ ഒന്നാം ഘട്ട പ്രവൃത്തിയാണ് ഇപ്പോഴത്തേത്.ഇതിന്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും സർജിക്കൽ ബ്ലോക്കും നവീകരിക്കുന്നുണ്ട്. അഞ്ചു നിലയിലാണ് സൂപ്പർ സ്പെഷ്യാലിറ്റി .ഒന്നാം നിലയിൽ പത്തു പരിശോധനാ മുറികളും രോഗികൾക്ക് വിശ്രമിക്കാനുള്ള പ്രത്യേക സൗകര്യവുമൊരുക്കും.ഫാർമസി സൗകര്യവും ഇവിടെ ഒരുക്കും.12 കിടക്കകളുള്ള ഐ.സി.യുവും ഒന്നാം നിലയിൽ ഒരുക്കും.മൂന്ന് ഒാപ്പറേഷൻ തീയേറ്റർ ,22 കിടക്കകളുള്ള പോസ്റ്റ് ഒാപ്പറേറ്റീവ് വാർഡ്,22 കിടക്കകളുള്ള കാർഡിയാർക്ക് െഎ.സി.യു ,11 കിടക്കകളുള്ള ന്യൂറോ െഎ.സി.യു എന്നിവയാണ് രണ്ടാം നിലയിൽ സജ്ജീകരിക്കുന്നത്.
19 ഡയാലിസിസ് മെഷീനാണ് ഇപ്പോൾ ജില്ലാ ആശുപത്രിയിലുള്ളത്.സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം യാഥാർത്ഥ്യമായാൽ 34 മെഷീനുകൾ പുതുതായി സജ്ജീകരിക്കും.ഏഴ് മുറികളുള്ള പേ വാർഡും 34 മുറികളുള്ള ജനറൽ വാർഡും മൂന്നാം നിലയിലുണ്ടാകും.18 മുറികളുള്ള പേ വാർഡും 29 കിടക്കകളോടു കൂടിയ ജനറൽ വാർഡുമാണ് നാലാം നിലയിൽ.അഞ്ചാം നില ഒഴിച്ചിടാനാണ് തീരുമാനം.മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടത്തിൽ മറ്റ് കെട്ടിടങ്ങളുടെ നവീകരണവും നടക്കുമെന്ന് അധികൃതർ പറഞ്ഞു.
പാർക്കിംഗിനും പരിഹാരം
ജില്ലാ ആശുപത്രിയിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് പാർക്കിംഗ് സൗകര്യത്തിന്റെ അഭാവമാണ്. ആശുപത്രിയിലെത്തുന്നവരെയും ജില്ലാ ആശുപത്രിയ്ക്ക് മുന്നിലുള്ള റോഡിലൂടെ പോകുന്ന .രണ്ടാം ഘട്ട മാസ്റ്റർ പ്ലാനിംഗിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും.ആശുപത്രിയിൽ ലിഫ്റ്റ് അടക്കമുള്ള സംവിധാനം ഒരുക്കും.2200 ൽ അധികം പേർ ദിനം പ്രതി ഒ.പിയിൽ എത്തുന്നുണ്ട്.അതിനാൽ തന്നെ ഇവിടെ വളരെ തിരക്കും അനുഭവപ്പെടുന്നുണ്ട്
ഒന്നാംഘട്ട വികസനത്തിന് -71 കോടി
നിലവിൽ ദിനംപ്രതി ശരാശരി രോഗികൾ 2200
സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം 5 നില
കണ്ണൂർ ജില്ലാ ആശുപത്രി മെഡിക്കൽ കോളേജിന് തുല്യമാക്കി മാറ്റുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്. .ഒ.പി നവീകരിച്ച് മെച്ചപ്പെട്ട സൗകര്യം ഒരുക്കും. നിലവിലുള്ള പ്രസവ വാർഡും ഡയാലിസിസ് സെന്ററുമെല്ലാം പൊളിച്ചുപണിയും-ഡോ.വി.കെ.രാജീവൻ( ജില്ലാ ആശുപത്രി സൂപ്രണ്ട്)