കാഞ്ഞങ്ങാട്: മൂന്നാം മൈലിലെ കൊല്ലപ്പെട്ട ബി.ജെ.പി.പ്രവർത്തകൻ കെ.പി. ഭാസ്‌കരൻ അനുസ്മരണ പൊതുയോഗം സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സുകുമാരൻ കാലിക്കടവ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ, എം. ബൽരാജ്, ബളാൽ കുഞ്ഞിക്കണ്ണൻ, എൻ. മധു, ഇ. കൃഷ്ണൻ, കാനത്തിൽ കണ്ണൻ, റോയി പറക്കളായി, മനു ലാൽ മേലത്ത്, കെ.പ്രേംരാജ് എന്നിവർ പ്രസംഗിച്ചു. കെ. വിജയൻ സ്വാഗതവും ജയകുമാർ കാലിക്കടവ് നന്ദിയും പറഞ്ഞു.