കാഞ്ഞങ്ങാട്: തുഞ്ചൻ ഭക്തി പ്രസ്ഥാന പഠനകേന്ദ്രത്തിന്റെ തുഞ്ചൻ കവിതാപുരസ്‌കാരം മുന്നാട് ഗവ. ഹൈസ്‌കൂൾ അധ്യാപകൻ ആനന്ദകൃഷ്ണൻ എടച്ചേരി ഏറ്റുവാങ്ങി. 'മഹാരവം' എന്ന കവിതയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ദേശീയ രാമായണ മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ബിഹാർ സഹകരണമന്ത്രി രാജാ രൺദീർസിംഗാണ് ശ്രീരാമ പട്ടാഭിഷേകത്തിന്റെ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്. കാഞ്ഞങ്ങാട് പുതുക്കൈ ചേടിറോഡ് സ്വദേശിയാണ് ആനന്ദകൃഷ്ണൻ എടച്ചേരി.