ഇരിട്ടി :കണ്ണൂർ ജില്ലയിലെ അഞ്ച് എസ്. എൻ. ഡി. പി യോഗം യൂണിയനുകളും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു.1996ൽ യോഗം ജനറൽ സെക്രട്ടറി സ്ഥാനമേറ്റ വെള്ളാപ്പള്ളി നടേശൻ കണ്ണൂർ ജില്ലയിൽ രണ്ട് സ്വാശ്രയ കോളേജും ഒരു ഹയർ സെക്കൻഡറി സ്‌കൂളും സ്ഥാപിച്ചതായി യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂത്തുപറമ്പിൽ. പുതിയ കോളേജിന് കെട്ടിടം പണിയുന്നു.അഞ്ചു കോടിയിൽപ്പരം രൂപ പ്രളയദുരിതാശ്വാസത്തിന് നല്കി. ഓരോ വർഷവും മൂന്നു കോടിയിലധികം രൂപയുടെ ചികിത്സാ സഹായ ധനം നല്കുന്നു. സംസ്ഥാനത്ത് അറുപതിലേറെ സ്വാശ്രയ കോളേജുകൾ ആരംഭിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നൂറ് കണക്കിന് കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ അറിവ് പദ്ധതിയും , യൂണിയനുകൾ കേന്ദ്രീകരിച്ച് കൗൺസലിംഗ് , പ്രീ മാര്യേജ് , മെഡിക്കൽ-എൻജിനിയറിംഗ് എൻട്രൻസ് , ഐ. എ. എസ് കോച്ചിംഗ് ക്ലാസുകളും ആരംഭിച്ചു യൂണിയനുകൾ കേന്ദ്രീകരിച്ച് വീടുകൾ നിർമ്മിച്ചു നല്കി. 600 കോടിയിലേറെ രൂപ മൈക്രോ ഫിനാൻസ് വായ്പയായി വനിതാ സ്വാശ്രയ സംഘങ്ങൾക്ക് നൽകി.
ഇരിട്ടി, തളിപ്പറമ്പ് പാനൂർ, തലശ്ശേരി, കണ്ണൂർ യുണിയനുകൾ ഒറ്റക്കെട്ടായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രസിഡന്റ് ഡോ. എം. എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി , ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി നേതാക്കൾ പറഞ്ഞു.