തൃക്കരിപ്പൂർ: തട്ടാർ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. ചടങ്ങുകൾക്ക് തുടക്കം കുറിച്ചു വനിതാകമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പണഘോഷയാത്ര നടന്നു. ഇന്ന് പുലർച്ചെ മൂന്നിന് ദൈവത്തെ മലയിറക്കൽ, ആറിന് ശ്രീ മുത്തപ്പൻ വെള്ളാട്ടം. രാത്രി11 ന് കളിക്കപ്പാട്ട്, തുടർന്ന് കലശം വരവ്, നാളെ പുലർച്ചെ 5 മണിക്ക് തിരുവപ്പന, തുടർന്ന് പള്ളിവേട്ടയോടെ സമാപനം. ഇന്നു രാത്രി 8 ന് അന്നദാനം.