മട്ടന്നൂർ: ശ്രീബുദ്ധ സാംസ്‌കാരിക യാത്രാ സമിതിയുടെ ദേശീയ ടൂറിസം ദിനാഘോഷവും അവാർഡ് നിശയും ഇന്ന് വൈകീട്ട് 5.30ന് മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ നടക്കും. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ടൂറിസം അവാർഡ് വിതരണവും ടൂറിസം ഫൊട്ടോഗ്രാഫി മത്സരം, ക്വിസ് മത്സരം എന്നിവയിലെ വിജയികൾക്ക് അവാർഡ് ദാനവും നടക്കും. താരനിശയിൽ ഹാസ്യതാരം ഹരീഷ് കണാരൻ, നടി ഷംന കാസിം, ലക്ഷ്മി നക്ഷത്ര, ഐശ്വര്യ രാജീവ് എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ശ്രീബുദ്ധ സാംസ്‌കാരിക യാത്രാ സമിതി കെ.പി.ഷിബു, കൃഷ്ണകുമാർ കണ്ണോത്ത്, പി.വി.രഞ്ജിത്ത് കുമാർ, വി.വി.ശ്രീധരൻ, ഇ.വി.വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.