തളിപ്പറമ്പ്്:ഭരണഘടനാ വിരുദ്ധമായ പൗരത്വ ദേദഗതി നിയമം പിൻവലിക്കണമെന്ന് എൻ. ജി .ഒ യൂണിയൻ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എം. എ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.ശ്യാമള കൂവോടൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജയപ്രകാശൻ റിപ്പോർട്ടും സി. ഹാരിസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: ശ്യാമള കൂവോടൻ (പ്രസി.), കെ.ജയപ്രകാശൻ (സെക്ര.),സി.ഹാരിസ്
(ട്രഷ.) .