തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ പരിധിയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്കെതിരെ ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചു. എട്ട് കടകളിൽ നിന്നായി 15 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംഘം പിടിച്ചെടുത്തു. ഇവരിൽ നിന്ന് പതിനായിരം വീതം പിഴ ചുമത്തി.പരിശോധന തുടരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.


പ്രസ് ഫോറം ഓഫീസ് ഉദ്ഘാടനം ഇന്ന്
പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി, കല്യാശ്ശേരി പ്രദേശങ്ങളിലെ പ്രദേശിക മദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പാപ്പിനിശ്ശേരി പ്രസ് ഫോറത്തിന് പഞ്ചായത്ത് കെട്ടിടസമുച്ചയത്തിൽ ഒരുക്കിയ ഓഫീസ് ഇന്ന് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.


ട്രെയിനിലെ കൊള്ള
പ്രതിഷേധ ജാഗ്രതാസദസ് സംഘടിപ്പിച്ചു
കണ്ണൂർ: കണ്ണൂർ -കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ അക്രമവും കൊള്ളയും നടത്തിയ സാമൂഹ്യ ദ്രോഹികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.ചെയർമാൻ അഡ്വ.റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു.കോഓർഡിനേറ്റർ ദിനു മൊട്ടമ്മൽ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ എം.പി.മുഹമ്മദലി, പള്ളിപ്രം പ്രസന്നൻ, സി.കെ.ജിജു, അഷ്രഫ് പുറവൂർ, വിജയൻ കൂട്ടിനേഴത്ത്, കെ.വി.സത്യപാലൻ, കെ.വി.സലീം, ആർട്ടിസ്റ്റ് ശശികല, എ.ഭരതൻ, എം.മജീദ്, കവിയൂർ രാഘവൻ, പ്രകാശൻ കണ്ണാടി വെളിച്ചം, കെ.ജയകുമാർ, സജീവൻ പാനൂർ ,രാജീവൻ ഉരുവച്ചാൽ എന്നിവർ പ്രസംഗിച്ചു.

പടം : പ്രതിഷേധ ജാഗ്രതാ സദസ്സ് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോഓർഡിനേഷൻ ചെയർമാൻ അഡ്വ.റഷീദ് കവ്വായി ഉദ്ഘാടനം ചെയ്യുന്നു


കാഞ്ചി സിൽക്്‌സ് വെഡിംഗ് ഫെസ്റ്റ്
കണ്ണൂർ: കാഞ്ചി സിൽക്‌സ് കണ്ണൂർ വെഡിംഗ് ആൻഡ് സിൽക്‌സ്് ഫെസ്റ്റിവെലിന്
ഇന്ന് തുടക്കമാകും. രാവിലെ 11ന് ഷോറൂമിൽ നടക്കുന്ന
ചടങ്ങിൽ കൃഷ്ണ ജ്വൽസ് മാനേജിംഗ് പാർട്ട്ണർ ഡോ. സി. വി.
രവിന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിക്കും. നിരവധി സെലക്ഷനും ആകർഷകമായ
വിലക്കുറവിലുമാണ് വെഡിംഗ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത് എന്ന്
കാഞ്ചി സിൽക്‌സ് മാനേജിംഗ് പാർട്ടണർ കെ. ഹരിദാസ് അറിയിച്ചു.

തോമസ് ചാണ്ടിയെ അനുസ്മരിച്ചു.
തലശ്ശേരി: തലശ്ശേരിയിലെ മാദ്ധ്യമ പ്രവർത്തകരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന മുൻ മന്ത്രിയും എം.എൽ.എയുമായ തോമസ് ചാണ്ടിയെ പ്രസ് ഫോറം അനുസ്മരിച്ചു.പ്രസ് ഫോറം ഹാളിൽ നടന്ന ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രസ്സ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു.തോമസ് കെ.തോമസ്, അനീഷ് പാതിരിയാട്, എൻ.പ്രശാന്ത് .വർണ്ണന ഷെനിത്ത് പ്രസംഗിച്ചു.എൻ.സിറാജ്യ ദിൻ സ്വാഗതവും, രഷ് നദാസ് നന്ദിയും പറഞ്ഞു.



ചിത്രകലാക്യാമ്പ്
മാഹി : മാഹി ഗവ: മിഡിൽ സ്‌കൂളിൽ സംഘടിപ്പിച്ച വെളിച്ചമേ നയിച്ചാലും ചിത്രകലാ ക്യാമ്പ് ഡോ: വി.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമ രാജ് മാഹി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഹരീന്ദ്രൻ മുഖ്യഭാഷണം നടത്തി.ഫിനോസ് ബഷീർ, ചിത്രകാരി കെ.ഇ.സുലോചന, എം.വി.സുജയ, പ്രധാനാദ്ധ്യാപകൻ എൻ.രാജീവൻ എന്നിവർ പ്രസംഗിച്ചു

ചിത്രം: ചിത്രകലാക്യാമ്പ് ഡോ: വി.രാമചന്ദ്രൻ എം എൽ .എ ഉദ്ഘാടനം ചെയ്യുന്നു

കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തലശ്ശേരിയിൽ നടന്ന വിളംബര റാലി


ഇ.നാരായണൻ പുരസ്‌കാര സമർപ്പണവും ടി.പത്മനാഭൻ നവതി ആദരവും
തലശ്ശേരി: തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മുൻ പ്രസിഡന്റും സഹകാരിയുമായിരുന്ന ഇ.നാരായണന്റെ സ്മരണക്ക് ഏർപ്പെടുത്തിയ ഇ.നാരായണൻ പുരസ്‌ക്കാര സമർപ്പണവും നവതിയിലെത്തിയ മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി.പത്മനാഭനുള്ള ആദരവും 27ന് കാലത്ത് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി ആധുനീകരിച്ച തലശ്ശേരി റൂറൽ ബാങ്ക് ഹെഡ് ഓഫീസ് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.വാർത്താ സമ്മേളനത്തിൽ പുരസ്‌കാര സമിതി ചെയർമാൻ കാരായി രാജൻ, റൂറൽ ബാങ്ക് പ്രസിഡന്റ് സി.വത്സൻ, എൻ.കെ രവി, പി.വി വത്സരാജ്, ടി.ഹരിദാസ്, കെ.വി മോഹനൻ എന്നിവർ പങ്കെടുത്തു.