കാസർകോട്: നാളെ വിദ്യാനഗർ കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ രാവിലെ എട്ടിന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പതാകയുയർത്തി അഭിവാദ്യം സ്വീകരിക്കും. റിപ്പബ്ലിക് ദിന പരേഡിൽ സായുധ പൊലീസ്, ലോക്കൽ പൊലീസ്, വനിതാ പൊലീസ്, ഫയർ ഫോഴ്‌സ്, എക്‌സൈസ്, എൻ.സി.സി ജൂനിയർ സീനിയർ വിഭാഗം, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എസ്.പി.സി, റെഡ് ക്രോസ് തുടങ്ങിവയുടെ പ്ലാറ്റൂണുകൾ അണിനിരക്കും. തുടർന്ന് വിവിധ കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. പരേഡ് വീക്ഷിക്കുന്നതിന് ജില്ലയിലെ മുഴുവൻ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ ഡോ. സജിത് ബാബു അറിയിച്ചു.