പാനൂർ: പള്ളിക്കുനി പരദേവതാ ക്ഷേത്രത്തിൽ വേട്ടക്കൊരു മകൻപാട്ട് മഹോത്സവവും പന്തീരായിരംം തേങ്ങയേറും 26, 27, 28തിയതികളിൽ നടക്കും.26 ന് കാലത്ത് തെക്കിനിയേടത്ത് തരണ നെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ താന്ത്രിക കർമ്മങ്ങൾ നടക്കും. കാലത്ത് 7 ന് ഭഗവതിക്ക് പൊങ്കാല സമർപ്പണം, വൈകുന്നേരം 7 ന് പരദേവതാകലാ ക്ഷേത്രം വാർഷികാഘോഷം ഉദ്ഘാടനം.തുടർന്ന് കലാക്ഷേത്ര. വിദ്യാർത്ഥികളുടെ സംഗീതാാർച്ചന 7.30ന് നൃത്ത പരിപാടി.

27 ന് വൈകുന്നേരം 5.30ന് കലവറ നിറക്കൽ ഘോഷയാത്ര 6.30ന് തായമ്പക .തുടർന്ന് ശ്രീഭൂതനാഥം നാടകം ' 28 ന് രാവിലെ 10 മണിക്ക് വി.വി മുരളീധരൻ കല്യാശ്ശേരിയുടെ പ്രഭാഷണം.12 മണി പ്രസാദ ഊട്ട്. വൈകുന്നേരം 6 മണിക്ക് തിടമ്പുനൃത്തം തുടർന്ന് പഞ്ചവാദ്യം 'രാത്രി 10 ന് കളംപൂജ.കളംപാട്ട്. 12 മണിക്ക് പന്തീരായിരം തേങ്ങയേറ്. വാർത്താ സമ്മേളനത്തിൽ എൻ സി.ടി.വിജയകുമാർ, ബാാബു പൊന്നമ്മൽ ശശിധരൻ പറമ്പത്ത്. സി.കെ.രാഘവൻ എന്നിവർ പങ്കെടുത്തു.