തൃക്കരിപ്പൂർ: മംഗലാപുരം - കോഴിക്കോട് റൂട്ടിൽ മെമു സർവീസ് ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.എസ്.പി.യു തൃക്കരിപ്പൂർ നോർത്ത് യൂണിറ്റ് സമ്മേളനം റെയിൽവെ ഡിവിഷണൽ മേനേജരോട് ആവശ്യപ്പെട്ടു. സമ്മേളനം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ ഉദ്ഘാടനം ചെയ്തു.

കെ.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. കൃഷ്ണൻ, സെക്രട്ടറി ഇ.വി. ദാമോദരൻ, ട്രഷറർ പി.പി. കുഞ്ഞികൃഷ്ണൻ, ബ്ലോക്ക് പ്രസിഡൻറ് ജയറാം പ്രകാശ്, വൈസ് പ്രസിഡന്റ് പി.പി.കുഞ്ഞികൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഒ. ജാനകി, വി. നാരായണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഇ വി.ദാമോദരൻ സ്വാഗതവും കെ.വി. കല്യാണി നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കെ. തമ്പായി (പ്രസിഡന്റ്), ഇ.വി. ദാമോദരൻ (സെക്രട്ടറി) പി.പി. കുഞ്ഞികൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തൃക്കരിപ്പൂരിൽ സബ്ബ് ട്രഷറി അനുവദിക്കുക, പരശുറാം എക്സ്‌പ്രസ്സിന് തൃക്കരിപ്പൂരിൽ സ്റ്റോപ്പ് അനുവദിക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു.