ശ്രീകണ്ഠാപുരം:പീപ്പിൾസ് ഫൗണ്ടേഷൻ വ്യാപാരികൾക്കുള്ള പ്രളയ പുനരധിവാസ പദ്ധതി രണ്ടാംഘട്ട സമർപ്പണം 28 ന് നാല് മണിക്ക് ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും കെ സി ജോസഫ് എംഎൽഎ മുഖ്യാതിഥിയാകുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു..
2019ലെ പ്രളയ ദുരിതാശ്വാസ പദ്ധതിയെത്തുടർന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ഭവന നിർമ്മാണം സ്വയം തൊഴിൽ എന്നിവ ഉൾപ്പെടുത്തി സർക്കാരുമായും മറ്റ് സന്നദ്ധ സംഘടനകളുമായും ചേർന്ന് വിപുലമായ പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരികയാണ് .
ശ്രീകണ്ഠാപുരം ചെങ്ങളായി പ്രദേശങ്ങളിൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ സഹായമായി 30 ലക്ഷം രൂപയാണ് നൽകുക. വാർത്താസമ്മേളനത്തിൽ കെ സാദിഖ് ഉളിയിൽ, കെ പി ആദം കുട്ടി ,എം ജലാൽ ഖാൻ ,കെ കെ ഫിറോസ്, ടിപി ജാബിദ എന്നിവർ പങ്കെടുത്തു.
കൈത്തറി തൊഴിലാളികൾ കഞ്ഞിവെയ്പ് സമരം നടത്തി
കണ്ണൂർ : കൈത്തറി തൊഴിലാളികൾക്ക് മാസങ്ങളായി കൂലി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നാഷണൽ ഹാന്റ്‌ലൂം ലാബർ യൂണിയൻ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ കളക്ടേറ്റ് പടിക്കൽ കഞ്ഞി വെപ്പ് സമരം നടത്തി .സമരം ഐ .എൻ ടി യു സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു .
ഐ.എൻ ടി.യു സി ജില്ലാ പ്രസിഡന്റ് കെ.പി ശങ്കരൻ അധ്യക്ഷത വഹിച്ചു . നേതാക്കളായ കട്ടേരി പ്രകാശൻ,ബേബി ആന്റണി ,എൻ .ഗംഗാധരൻ ,കെ .ശകുന്തള തുടങ്ങിയവർ പങ്കെടുത്തു .
റിപ്പബ്ലിക്ക് ദിന പരേഡിൽ ബാൻഡ് വാദ്യങ്ങളുമായി ഭിന്നശേഷിക്കാരായ കുട്ടികളും
കണ്ണൂർ: റിപ്പബ്ളിക് ദിന പരേഡിൽ ബാൻഡ് വാദ്യങ്ങളുമായി ഭിന്നശേഷിക്കാരായ കുട്ടികളും അണിനിരക്കും..കണ്ണൂർ മേലെചൊവ്വയിലെ കാപ്‌സ് സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് പൊലീസ് മൈതാനിയിൽ ബാൻഡ് വാദ്യങ്ങളുമായി അണിനിരക്കുക.
കേരള പൊലീസ് ബാൻഡ് യൂണിറ്റിലെ റിട്ടയേർഡ് എസ്. ഐ ദിനേഷ് പി. ആണ്പരിശീലകൻ. 2014 ൽ തുടങ്ങിയ പരിശീലനത്തിനൊടുവിൽ അർഹമായൊരു അവസരം ഈ കുട്ടികളെ തേടിയെത്തി. കളക്ടർ ടി. വി സുഭാഷിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് റിപ്പബ്ലിക് ദിന പരേഡിൽ ഈ കുട്ടികളെ പങ്കെടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂൾ സന്ദർശിച്ച ജില്ലാ കളക്ടറെ ഈ ബാൻഡ് വാദ്യ സംഘം സ്വീകരിച്ചതോടെയാണ് കളക്ടർ പരേഡിൽ ഈ കുട്ടികളെ കൂടി ഉൾപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയത്.
ബീന കെ. എം പ്രധാനാധ്യാപിക
സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഫാ. ജോസ് വെട്ടിക്കാട്ടിലാണ് ഭിന്ന ശേഷിയുള്ള ഈ കുട്ടികൾക്ക് ബാൻഡ് സെറ്റ് സമ്മാനിച്ചത്. ആശ്രയ് എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ മുബഷീറും അഖിലും ശ്രീരാഗും സവാദും മുഹമ്മദ് സഹലും പ്രജിത്തും അമീനും ആതിരയും ശ്രീനന്ദനയും സരിത്തും ബിനേഷും അഭിജിത്തും പുത്തനുടുപ്പിട്ട് പൊലീസ് മൈതാനിയിൽ ഇറങ്ങും. ഒരു പക്ഷേ കേരളത്തിലെ ആദ്യ ദിന്നശേഷിക്കാരുടെ ബാൻഡ് സംഘവും ഇവരുടേത് തന്നെയായിരിക്കും.