കൂത്തുപറമ്പ് :ടൗണിലെ പാലത്തുങ്കരയിലുള്ള പോപ്പുലർ ഫില്ലിംഗ് സ്റ്റേഷനിൽ മോഷണം. ഇന്നലെ പുലർച്ചയോടെയാണ് മട്ടന്നൂർ റോഡിലുള്ള പെട്രോൾ ബങ്കിൽ നിന്ന് 25000 രൂപ നഷ്ടപ്പെട്ടത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോപ്പുലർ ഫില്ലിംഗ് സ്റ്റേഷനിൽ ജീവനക്കാരുടെ മുന്നിൽ വച്ചാണ് മോഷണം നടന്നത്. ജീവനക്കാർ വിശ്രമിക്കുന്നതിനിടയിലെത്തിയ മോഷ്ടാവ് മേശ തുറന്ന ശേഷം പണം കൈക്കലാക്കുകയായിരുന്നു. ശബ്ദം കേട്ട് ജീവനക്കാർ ബഹളം വച്ചെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സി.സി.ടി.വി.യിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. തലയിൽ ഹെൽമെറ്റ് വച്ച് മുഖം മറച്ചാണ് മോഷ്ടാവ് കവർച്ചക്കെത്തിയത്. കൂത്തുപറമ്പ് പൊലീസെത്തി അന്വേഷണം നടത്തി. ഫോറൻസിക് സംഘവും പരിശോധന നടത്തി.