തീയതി നീട്ടി
മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകൾക്ക് പിഴയോടുകൂടെ അപേക്ഷിക്കുന്നതിനുള്ള തീയതി 30വരെ നീട്ടി. അപേക്ഷകളുടെ പ്രിന്റൗട്ട് 31ന് വൈകിട്ട് 5 നകം സമർപ്പിക്കണം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി. കോം./ബി. ബി. എ./ ബി. ബി. എ. ടി.ടി. എം./ ബി. ബി. എ. – എ. എച്ച്. (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്), ബി. ബി. എ. – ആർ. ടി. എം. (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. ബി. എ. (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള ഓൺലൈൻ അപേക്ഷകളുടെ പ്രിന്റൗട്ട് ഗ്രേഡ് കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ചെലാനും സഹിതം ഫെബ്രു. 2 ന് വൈകിട്ട് 5 വരെ സമർപ്പിക്കാം.
ഗ്രേസ് മാർക്കിന് അപേക്ഷിക്കാം
2017-2018, 2018-2019 അദ്ധ്യയന വർഷങ്ങളിൽ ഗ്രേസ്‌മാർക്ക് അനുവദിക്കപ്പെട്ട് ഉത്തരവ് ലഭിച്ച 2017 പ്രവേശന ബിരുദ വിദ്യാർത്ഥികൾ ഗ്രേസ്‌മാർക്ക് ചേർത്ത് ലഭിക്കുന്നതിനുള്ള അപേക്ഷ പ്രിൻസിപ്പൽ മുഖേന ഫെബ്രു. 20നകം പരീക്ഷാ കൺട്രോളർക്ക് സമർപ്പിക്കണം. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾക്ക് പിഴ ഈടാക്കും.