നീലേശ്വരം: സി.പി.എം നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റിക്കുവേണ്ടി തൈക്കടപ്പുറം ഓർച്ചയിൽ നിർമ്മിച്ച മുസഫർ അഹമ്മദ് സ്മാരക മന്ദിരം 28 ന് രാവിലെ 11ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കെ. ബാലകൃഷ്ണൻ അധ്യക്ഷനാകും.
കെട്ടിടത്തിനു സ്ഥലം വിട്ടുനൽകിയ എൻ.പി. അബ്ദുൾ ഖാദറിനെ പരിപാടിയിൽ അനുമോദിക്കും. കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ ലൈബ്രറി ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഫോട്ടോ അനാച്ഛാദനം നടത്തും. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ്ചന്ദ്രൻ സപ്ലിമെന്റ് പ്രകാശനം ചെയ്യും. മുസഫർ അഹമ്മദിന്റെ ചിത്രം വരച്ച് നൽകിയ ഏറുംപുറം മുഹമ്മദിനെ എം. രാജഗോപാലൻ എം.എൽ.എ അനുമോദിക്കും. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ജില്ല സെക്രട്ടറിയേറ്റംഗം വി.കെ രാജൻ ഏറ്റുവാങ്ങും. കെട്ടിടം രൂപകൽപ്പന ചെയ്ത എൻജിനീയറെയും തൊഴിലാളികളെയും ഏരിയ സെക്രട്ടറി ടി.കെ രവി ആദരിക്കും.
വാർത്താ സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി പി.പി മുഹമ്മദ് റാഫി, ടി.വി ഭാസ്‌കരൻ, പി. സാമിക്കുട്ടി, കെ.വി വേണു, എൻ.പി അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു.
പടം മെയിൽ.
സി.പി.എം നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റിക്കുവേണ്ടി ഓർച്ചയിൽ നിർമ്മിച്ച മുസഫർ അഹമ്മദ് സ്മാരക മന്ദിരം.