കാഞ്ഞങ്ങാട്: നാലപ്പാടം പടിഞ്ഞാറെ വീട് തറവാട് പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ കളിയാട്ട മഹോത്സവം
28 മുതൽ 31 വരെ വിവിധ പരിപാടികളോടെ നടക്കും.

28ന് രാവിലെ 11 ന് കലവറ നിറയ്ക്കൽ, വൈകുന്നേരം 4 ന് വിവിധ പൂജകൾ. 7 ന് സാംസ്‌കാരിക സദസ്. 29ന് വൈകിട്ട് 6ന് ദീപാരാധന, കലശാരാധന, പീഠശുദ്ധി, പ്രധാന കലശ പ്രതിഷ്ഠ, 10ന് മംഗളാരതി. 30ന് രാവിലെ 7.55 മുതൽ 8.26 വരെയുള്ള മുഹൂർത്തത്തിൽ പുനഃപ്രതിഷ്ഠ. രാത്രി 7ന് തെയ്യം കൂടൽ, 8 മണിമുതൽ തെയ്യങ്ങളുടെ തുടങ്ങൽ, 10ന് വിഷ്ണുമൂർത്തിയുടെ കുളിച്ചുതോറ്റം. 31ന് പുലർച്ചെ 2.30ന് പൊട്ടൻതെയ്യം, രാവിലെ 10 മുതൽ രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, കുറത്തിയമ്മ തെയ്യങ്ങളുടെ പുറപ്പാട്, 1.30ന് ഗുളികൻ തുടർന്ന് വിളക്കിലരിയോടെ ഉത്സവ സമാപനം. ഉത്സവദിവസങ്ങളിൽ അന്നദാനമുണ്ടാകും.