കണ്ണൂർ :ഇന്ത്യയിൽ ജനാധിപത്യം അക്കങ്ങൾ കൊണ്ടുള്ള ഒരു കളിയായി മാറിയിരിക്കുകയാണെന്ന് ടി പത്മനാഭൻ പറഞ്ഞു. സമ്മതിദായകരുടെ ദേശീയ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം അക്കങ്ങളെ കൊണ്ടുള്ള വെറും കളിയല്ല. ഒരു സംസ്‌കാരമാണ്. ജീവിത ശൈലിയായി കൊണ്ടു നടക്കേണ്ട ഒന്നാണ്. ഇന്ത്യയിലെ പുതിയ ചുറ്റുപാടുകളിൽ, രാജ്യത്തിന്റെ നന്മക്ക് വേണ്ടി സാധാരണക്കാരന് ഉപയോഗിക്കാൻ കഴിയുന്ന ഒരേ ഒരായുധം സമ്മതിദാനവകാശമാണ്. ഇത് ബുദ്ധിപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരുമെന്നും ഭാവി ചരിത്രം നമുക്ക് മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ ടി ..വി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ടി പത്മനാഭനെ ചങ്ങിൽ കളക്ടർ പൊന്നാടയണിയിച്ച് ആദരിച്ചു.
ജില്ലാ പൊലീസ് മേധാവി ജി. എച്ച്. യതീഷ് ചന്ദ്ര മുഖ്യാതിഥിയായി. എൽ എ ഡെപ്യൂട്ടി കളക്ടർ കെ കെ അനിൽകുമാർ സമ്മതിദായകരുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.