പാനൂർ: ശാന്തിഗിരി വള്ള്യായി ആശ്രമത്തിൽ തീർത്ഥയാത്രാ പ്രാർത്ഥനാസംഗമത്തിന് ശാന്തിഗിരി ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനി തുടക്കം കുറിച്ചു. വള്ള്യായി ആശ്രമത്തിൽ നടക്കാൻപോകുന്ന അടുത്തഘട്ട വികസന പ്രവർത്തനത്തിനും ഇന്നലെ ഗുരുസ്ഥാനീയ തുടക്കം കുറിച്ചു. മൂന്നുദിവസം ആശ്രമത്തിൽ താമസിക്കുന്ന ഗുരുസ്ഥാനീയ ഭക്തർക്ക് ദർശനം നൽകുന്നുണ്ട്.
ശിഷ്യപൂജിതയുടെ തീർത്ഥയാത്രയോടനുബന്ധിച്ച് ആശ്രമത്തിൽ ജീവകാരുണ്യ ആരോഗ്യ സംരക്ഷണ പദ്ധതി, സമ്മേളനങ്ങൾ, കുടുംബസംഗമം,സത്സംഗം എന്നിവ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സത്സംഗവും പ്രതിനിധി സമ്മേളനവും ഇന്നലെ ആരംഭിച്ചു.