തലശ്ശേരി: പിഞ്ച് കുഞ്ഞ് ഉൾപ്പെടെ പത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു.ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെയും ഉച്ചയോടെയുമാണ് പലർക്കും നായയുടെ കടിയേറ്റത്.നെട്ടൂർ ഓലേശ്വേരത്തെ വസന്തം വീട്ടിൽ ശൈലേന്ദ്രനാഥ് (42). നെട്ടൂരിലെ എം.പത്മനാഭൻ (72) ,വിദ്യാർത്ഥികളായ എടത്തിലബലത്തെ അശ്വജിത്ത് (10) കൊളശ്ശേരി അമ്പാടിബസ്സ് സ്റ്റോപ്പിന് സമീപത്തെ അമ്പാടി കണ്ണൻ വിട്ടിൽ അഭയദേവ് (7). മണ്ഡല ഹൗസി​ൽ മീനാക്ഷി (ഒന്നര) എന്നിവർ ഉൾപ്പെടെ പത്ത് പേർക്കാണ് കടിയേറ്റത്.