കണ്ണൂർ: ജില്ലാ വൈദ്യുതി അദാലത്ത് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും . കണ്ണൂർ,തലശ്ശേരി, പയ്യന്നൂർ,ഇരിട്ടി നാല് ഇലക്ട്രിക്കൽ ഡിവിഷൻ അടിസ്ഥാനത്തിൽ തരംതിരിച്ച് അദാലത്ത് കൗണ്ടറുകൾ ഒരുക്കും. അദാലത്തിൽ പരിഗണനക്കായി ലഭിച്ചിരിക്കുന്ന പരാതികളിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയർമാൻ എൻ.എസ്.പിള്ള സ്വതന്ത്ര ഡയറക്ടർ ഡോക്ടർ വി.ശിവദാസൻ മറ്റ് വിഭാഗം ഡയറക്ടർമാർ ചീഫ് എൻജിനീയർമാർ തുടങ്ങിയവർ ഉൾപ്പെടുന്ന വേദിയിൽ പരിഹാരം കാണുമെന്ന് വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.കെ.പ്രേംകുമാർ,എ.എൻ.ശ്രീല കുമാരി ,പി.ജയപ്രകാശൻ,ഹാരിസൺ മുട്ടമ്മിൽ,സി.ജഗദീശൻ എന്നിവർ സംബന്ധിച്ചു.