കണ്ണൂർ:നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം ,ക്രഷർ-ക്വാറി ഉത്പ്പന്നങ്ങളുടെ ലഭ്യതക്കുറവ് ,ട്രഷറി നിയന്ത്രണം മൂലം ബില്ലുകൾ ലഭിക്കാത്ത അവസ്ഥ തുടങ്ങിയ നിർമ്മാണ മേഖലയിലെ പ്രതിസന്ധികളെ തുടർന്ന് ശക്തമായ സമര പരിപാടികളുമായും നിയമനടപടികളുമായും മുന്നോട്ട് പോകുമെന്ന് ഗവ.കരാറുകാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ട്രഷറി നിയന്ത്രണം അവസാനിപ്പിച്ച് കരാറുകാരുടെ പേയ്‌മെന്റ് നൽകുക,കുടിശ്ശിക ഇല്ലാതെ പേയ്‌മെന്റ് നൽകുന്നതിനുള്ള ന
പടികൾ സ്വീകരിക്കുക,കരാറുകാർക്ക് നിശ്ചിത ടേൺ ഓവർ വരെയുള്ള തുകയ്ക്ക് ജി.എസ്.ടി കോംപസിഷൻ ടാക്‌സ് അടയ്ക്കുവാനുള്ള സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുന്നതിനും നിയമ നടപടികളുമായി കോടതിയെ സമീപിക്കുന്നതിനും തീരുമാനിച്ചിരിക്കുന്നത്.വാർത്താസമ്മേളനത്തിൽ ജി.സി.എ സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണൻ,സംസ്ഥാന സെക്രട്ടറി കെഡി.ജോർജ് ,സംസ്ഥാന ട്രഷറർ സി.പി.ദിവാകരൻ ,അബ്ദുൾ റഹിമാൻ,കെ.രാജേഷ് എന്നിവർ സംബന്ധിച്ചു